നെയ്മറെന്ന പ്രതിഭാസം. ഒരു ലേഖനം !

നെയ്മറെ കുറിച്ച് റാഫ്ടോക്സിലെ പ്രിയസുഹൃത്ത് വിനീത് അശോക് എഴുതുന്നു..

ലെജന്റുകൾ ഒരുപാട് ഉണ്ടാകും…..ഒപ്പം….ഗോട്ട്‌സ് എന്ന് വിശേഷണം ഉള്ളവരും….
എന്നാൽ നെയ്മർ ഒന്നേ ഒള്ളൂ…!
എന്തുകൊണ്ട് നെയ്മർ സ്‌പെഷ്യൽ ആകുന്നു…???
അവിടെയാണ് ആ സുവർണ്ണ ചിറകുള്ള കാനറി… നേടിയതിന്റെ കണക്കുകൾ.. നേട്ടങ്ങൾ എല്ലാം നമ്മേ ബോധ്യപ്പെടുത്തുന്നത്….സാന്റോസിൽ നിന്ന് തുടങ്ങി ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിൽ ഐക്കണുകൾ ആയി പ്രതിഷ്ഠ നേടിയ രണ്ടുപേർക്കുമൊപ്പം മൂന്നാമനായി ഏവരുടെയും പ്രിയപ്പെട്ടവനായി ഈ ബ്രസീലിയൻ… 2020 എന്ന വർഷം അതിന്റെ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ വീണ്ടും അന്താരാഷ്ട്ര മത്സരങ്ങൾ നിറഞ്ഞു നില്‍കുന്ന ഈ സമയത്ത് ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ നാഴികക്കല്ലുകള്‍ പലതും തിരുത്തി കുറിക്കുന്ന നാളുകള്‍ തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്....!

ബ്രസീലിന് വേണ്ടി 100 ന് മുകളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ എന്ന നേട്ടവും…. ഇപ്പോൾ ഇതാ സാക്ഷാല്‍ ഫിനോമിനോ.. റൊണാൾഡോ നസാരിയോയുടെ റെക്കോഡിന് മുകളില്‍ എത്തി നില്‍ക്കുന്നു നെയ്മർ…! തന്റെ 29 ആം വയസ്സില്‍ ഹാട്രിക്കോടെ സ്വന്തം രാജ്യത്തിന് വേണ്ടി.. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു..!
62 ഗോളുകളാണ് ഇതിഹാസം .. റൊണാൾഡോയുടെ പേരില്‍ ഉണ്ടായിരുന്നത്….! ഓര്‍ക്കുക മഹാരഥന്മാര്‍ ഒരുപാട് ഉള്ള ലിസ്റ്റില്‍ ഇനി നെയ്മർ ഇടം പിടിക്കാൻ പോകുന്നത് ഒന്നാമനായ ഫുട്ബോൾ രാജാവ് എന്ന് നാം ബഹുമാനപൂര്‍വ്വം.. കാണുന്ന സാക്ഷാൽ പെലെയെ മറികടക്കാന്‍ തന്നെ...! ഒട്ടും വിദൂരമല്ല ആ മഹാ നോട്ടത്തിലേക്ക് ഉള്ള ദൂരം..,

ഇതിനോട് ഒപ്പം തന്നെ ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ ഗോളുകള്‍ നേടി ആ ഒരു നേട്ടം കൂടി നെയ്മറിന്റെ കരിയര്‍ സമ്മാനിക്കും എന്ന് ഫുട്ബോൾ ആരാധകര്‍ക്ക് വിശ്വാസം ഉണ്ട്..!
അതായത് അര്‍ജന്റീനിയന്‍ ഇതിഹാസം സാക്ഷാൽ ലിയോണല്‍ മെസ്സിക്ക് ഒപ്പം ഗോൾ വേട്ടയില്‍ എത്തുവാൻ വെറും 7 ഗോളുകള്‍ മാത്രം മതി… നെയ്മർക്ക്…!
പരുക്കുകള്‍ ഒന്നും ഇല്ലാതെ എല്ലാം വെട്ടിപിടിക്കുവാന്‍… മുന്നേറാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം…..! പലരും മത്സരിക്കുന്നുണ്ട് ഇപ്പോൾ മൂന്നാമന്‍ ആകുവാൻ....

എന്നാൽ അവർക്ക് ആര്‍ക്കും ഇല്ലാത്ത രണ്ട് കാര്യങ്ങള്‍ ഉണ്ട്…..

ഒന്ന് – നെയ്മറോളം ….കൻസിസ്റ്റൻസി…!
രണ്ട് –
നെയ്മറോളം ആത്മവിശ്വാസം….!
അതേ വിസ്മയമാണ് നെയ്മർ…!
പ്രതിഭയാണ്.. പ്രതിഭാസമാണ്…!
നെയ്മറിന് തുല്യം..നെയ്മർ മാത്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!