കവാനിയുടെ ഗോൾ നിഷേധിച്ചു, ഭക്ഷണവിഷയത്തിൽ വാക്ക്പോര് നടത്തി സോൾഷ്യാറും മൊറീഞ്ഞോയും!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ഫ്രെഡ്, കവാനി, ഗ്രീൻവുഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ടോട്ടൻഹാമിന്റെ ഗോൾ ഹ്യൂങ് മിൻ സണ്ണിന്റെ വകയായിരുന്നു. എന്നാൽ ഈ മത്സരത്തിൽ വിവാദങ്ങൾക്ക് വഴിവെച്ച ഒരു സംഭവം അരങ്ങേറിയിരുന്നു. മത്സരത്തിന്റെ 33-ആം മിനിറ്റിൽ എഡിൻസൺ കവാനി ഗോൾ നേടിയെങ്കിലും റഫറി VAR ചെക്ക് ചെയ്തു കൊണ്ട് ഗോൾ നിഷേധിക്കുകയായിരുന്നു.ആ ഗോളിന് മുന്നേ സണ്ണിനെ യുണൈറ്റഡ് താരം മക്ടൊമിനേ ഫൗൾ ചെയ്തു എന്ന കാരണത്താലാണ് ആ ഗോൾ നിഷേധിച്ചത്. എന്നാൽ സൺ റഫറിയെ പറ്റിക്കുകയായിരുന്നു എന്നാരോപിച്ചു കൊണ്ടാണ് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏതായാലും മത്സരം അവസാനിച്ചിരിക്കുന്നു. പക്ഷെ അവിടെ ഒരു തെറ്റ് സംഭവിച്ചു. അത്‌ യഥാർത്ഥത്തിൽ നല്ല ഒരു ഗോളായിരുന്നു.ശരിക്കും ഞങ്ങളല്ല അവിടെ പറ്റിക്കപ്പെട്ടത്.എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. എന്റെ മകനാണ് ഇങ്ങനെ മൂന്ന് മിനുട്ടോളം കളത്തിനകത്ത് പത്ത് പേരുടെ സഹായവും ചോദിച്ചു കൊണ്ട് വീണു കിടക്കുന്നതെങ്കിൽ ഞാൻ അവന് ഭക്ഷണം പോലും നൽകില്ല.യഥാർത്ഥത്തിൽ അവിടെ ഞങ്ങളല്ല പറ്റിക്കപ്പെട്ടത്. റഫറിയാണ് പറ്റിക്കപ്പെട്ടത് ” ഇതാണ് സോൾഷ്യാർ മത്സരശേഷം പറഞ്ഞത്.

എന്നാൽ ഉടൻ തന്നെ ടോട്ടൻഹാം പരിശീലകൻ മൊറീഞ്ഞോ ഇതിന് മറുപടിയുമായി രംഗത്ത് വന്നു. മകനാണെങ്കിൽ ഭക്ഷണം നൽകില്ല എന്ന പരാമർശത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” എനിക്കിവിടെ ഒന്നേ പറയാനൊള്ളൂ, ഒലെയെക്കാൾ മികച്ച ഒരു അച്ഛൻ സണ്ണിനുള്ളത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്.എന്തെന്നാൽ ഒരു അച്ഛൻ എപ്പോഴും മക്കൾക്ക് ഭക്ഷണം നൽകണം. അവർ എന്ത് ചെയ്തു എന്നുള്ളത് കാര്യമാക്കേണ്ട ആവിശ്യമില്ല.നിങ്ങൾ മോഷ്ടിച്ചിട്ടാണെങ്കിൽ പോലും നിങ്ങളുടെ മക്കൾക്ക് ഭക്ഷണം നൽകണം.ഒലെ എന്താണോ പറഞ്ഞത് അതിനെ കുറിച്ച് അദ്ദേഹം ഒരു തവണ കൂടി ചിന്തിക്കണം.ഇക്കാര്യത്തിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ് ” ഇതാണ് മൊറീഞ്ഞോ പറഞ്ഞിട്ടുള്ളത്. ഏതായാലും ഇവരുടെ വാക്ക്പോര് ഫുട്ബോൾ ലോകത്തിപ്പോൾ വലിയ ചർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!