റയലിലേക്ക് തിരികെയെത്തുമോ? തീരുമാനമറിയിച്ച് ബെയ്ൽ!

ഈ സീസണിലായിരുന്നു സൂപ്പർ താരം ഗാരെത് ബെയ്ൽ ലോണടിസ്ഥാനത്തിൽ റയൽ വിട്ട് തന്റെ മുൻ ക്ലബായ സ്പർസിലേക്ക് തിരിച്ചെത്തിയത്.ഒരു വർഷത്തെ ലോണിലാണ് ബെയ്ൽ സ്പർസിൽ ഇപ്പോൾ തുടരുന്നത്.31-കാരനായ താരത്തിന് 2022 വരെ റയലുമായി കരാറുണ്ട്.ഈ സീസണിൽ ടോട്ടൻഹാമിന് വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം 10 ഗോളും 3 അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്.ഏതായാലും താൻ ഈ ലോൺ കാലാവധി കഴിഞ്ഞാൽ റയലിലേക്ക് തന്നെ തിരികെയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബെയ്ൽ.കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് ബെയ്ൽ തന്റെ തീരുമാനം അറിയിച്ചത്.

” യൂറോ കപ്പിലേക്ക് വരാൻ എനിക്ക് പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ല.എന്റെ യഥാർത്ഥത്തിലുള്ള പ്ലാൻ എന്തെന്നാൽ ഈ സീസൺ മുഴുവനും സ്പർസിൽ കളിക്കുക എന്നുള്ളതാണ്.അതിന് ശേഷം യൂറോ കപ്പിൽ കളിക്കും. പിന്നീട് റയലിലേക്ക് തന്നെ മടങ്ങും.അവിടെ ഒരു വർഷം കൂടി എനിക്ക് അവശേഷിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ചു വർഷത്തെ കാര്യം താരതമ്യം ചെയ്യുകയാണെങ്കിൽ ഇപ്പോഴാണ് ഞാൻ കൂടുതൽ ഫിറ്റ്നസ് കൈവരിച്ചിരിക്കുന്നത്.ഞാൻ പോകാൻ തയ്യാറാണ്.മാനസികമായി ഞാൻ ഏറെ ആരോഗ്യവാനാണ്.വെയിൽസിന് വേണ്ടിയുള്ള മത്സരങ്ങളിലും ഞാൻ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കും. അപ്പോൾ ക്ലബ്ബിനെ കുറിച്ചുള്ളതെല്ലാം ഞാൻ മറക്കും ” ഇതാണ് ബെയ്ൽ പറഞ്ഞത്.

റയലിന് വേണ്ടി 251 മത്സരങ്ങൾ കളിച്ച താരമാണ് ബെയ്ൽ.105 ഗോളുകളും 68 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.2019/20 സീസണിൽ സിദാൻ മടങ്ങിയെത്തിയതിന് ശേഷം ആകെ 20 മത്സരങ്ങൾ മാത്രമാണ് ബെയ്ലിന് കളിക്കാൻ സാധിച്ചത്.

0 Comments

No Comment.

error: Content is protected !!