നെയ്മറോ എംബാപ്പെയോ അല്ല, ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ലർ താനെന്ന് യുവതാരം!

നെയ്മറും എംബാപ്പെയും കളിക്കുന്ന ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ലർ താനാണെന്ന് പ്രസ്ഥാവിച്ച് യുവതാരം ജെറമി ഡോകു.നിലവിൽ ലീഗ് വൺ ക്ലബായ റെന്നസിന് വേണ്ടിയാണ് ഈ പതിനെട്ടുകാരനായ താരം കളിക്കുന്നത്. ഗോൾഡോട്ട് കോമിന്റെ നെക്സ്റ്റ് ജനറേഷൻ പുരസ്‌കാരപട്ടികയിൽ പതിനാലാം സ്ഥാനം നേടിയ താരമാണ് ഡോകു.കഴിഞ്ഞ ഒക്ടോബറിൽ ആൻഡർലെറ്റിൽ നിന്നായിരുന്നു താരം റെന്നസിൽ എത്തിയത്.ഇതുവരെ 31 മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു.താൻ ലീഗ് വണ്ണിലെ കണക്കുകൾ കണ്ടിരുന്നുവെന്നും നെയ്മറും എംബാപ്പെയുമൊക്കെ കളിക്കുന്ന ലീഗിൽ അവരേക്കാൾ മികച്ച ഡ്രിബ്ളറാണ് താനെന്നും അത്‌ ചെറിയ കാര്യമല്ല എന്നുമാണ് ഡോകു കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

” എന്റെ ചെറിയ കാലം തൊട്ടേ ഞാൻ നന്നായി ഡ്രിബ്ൾ ചെയ്യുമായിരുന്നു. പലരും അത്‌ അവസാനിപ്പിക്കണമെന്ന് എന്നോട് ആവിശ്യപ്പെട്ടിരുന്നു.പക്ഷെ ഞാനത് തുടർന്നു.ചെറിയ താരങ്ങൾക്ക് എനിക്ക് നൽകാനുള്ള ഉപദേശം ഒന്ന് മാത്രമാണ്.ഡ്രിബ്ൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത്‌ ചെയ്യുക. അത്‌ മറച്ചു വെക്കേണ്ട ആവിശ്യമില്ല.ഓരോ ഡ്രിബ്ളുകളും നിങ്ങളുടെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്.ഈയിടെയായി ഞാൻ ചില കണക്കുകൾ കണ്ടു.ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ലർ ഞാനാണ്. നെയ്മറും എംബാപ്പെയും കളിക്കുന്ന ലീഗ് വണ്ണിലെ ഏറ്റവും മികച്ച ഡ്രിബ്ളറാവുക എന്നുള്ളത് ചെറിയ കാര്യമൊന്നുമല്ല ” ഡോകു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!