നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്!

കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ റെഡ് കാർഡ് വഴങ്ങിയത്.മത്സരത്തിന്റെ 90-ആം മിനുട്ടിൽ ലില്ലി താരം ടിയാഗോ ഡയാലോയുമായി പ്രശ്നങ്ങൾ സൃഷ്ടിച്ച കാരണത്താലാണ് നെയ്മർക്ക് റെഡ് കാർഡ് ലഭിച്ചത്.ഇതിനെ തുടർന്ന് നെയ്മറെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ് എൽഎഫ്പി.ലീഗ് വണ്ണിലെ പിഎസ്ജിയുടെ അടുത്ത രണ്ട് മത്സരങ്ങളാണ് നെയ്മർക്ക് നഷ്ടമാവുക. ലില്ലി താരം ടിയാഗോക്കും രണ്ട് മത്സരങ്ങൾ നഷ്ടമാവും. ഇരുവർക്കും മൂന്ന് മത്സരങ്ങളിൽ സസ്‌പെൻഷനാണ് വിധിച്ചത്. എന്നാൽ ഇതിൽ രണ്ടെണ്ണം മാത്രമാണ് ആക്റ്റീവ് ആവുക.

ഇതോടെ സ്ട്രാസ്ബർഗ്, സെന്റ് എറ്റിനി എന്നീ ടീമുകൾക്കെതിരെയുള്ള മത്സരമാണ് നെയ്മർക്ക് നഷ്ടമാവുക.ഇതിന് ശേഷം മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ താരം തിരിച്ചു വന്നേക്കും. എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ പിഎസ്ജിക്ക് ഭയപ്പെടേണ്ടതില്ല. രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേണിനെതിരെ കളത്തിലേക്കിറങ്ങാൻ നെയ്മർക്ക് സാധിച്ചേക്കും.അതേസമയം സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിൽ ലിയാൻഡ്രോ പരേഡസ്, ഇദ്രിസ ഗുയെ എന്നിവർക്കും കളിക്കാൻ സാധിക്കില്ല.ലീഗ് വണ്ണിൽ വഴങ്ങിയ യെല്ലോ കാർഡുകളുടെ കണക്കുകൾ പ്രകാരമാണ് ഇരുവർക്കും ഈ മത്സരങ്ങൾ നഷ്ടമാവുക.നെയ്മറുടെ അഭാവം പിഎസ്ജിക്ക് തിരിച്ചടി തന്നെയാണ്.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജി.ഒന്നാം സ്ഥാനക്കാരായ ലില്ലിയുമായി മൂന്ന് പോയിന്റിന്റെ വിത്യാസം പിഎസ്ജിക്കുണ്ട്.

0 Comments

No Comment.

error: Content is protected !!