വീണ്ടും ബെഞ്ചിൽ, ഗ്രീസ്‌മാൻ ബാഴ്സയിൽ അസ്വസ്ഥൻ?

കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ ബാഴ്സയെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിന്റെ ബാഴ്സയുടെ ആദ്യഇലവനിൽ ഇടം നേടാൻ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന്‌ സാധിച്ചിരുന്നില്ല. തുടർച്ചയായ രണ്ടാം എൽ ക്ലാസിക്കോയിലും കൂമാൻ ഗ്രീസ്‌മാനെ പുറത്തിരുത്തുകയായിരുന്നു.കൂമാന്റെ പുതിയ ലൈനപ്പായ 3-5-2 ശൈലിയിൽ പലപ്പോഴും ഗ്രീസ്‌മാനെ തഴയുന്നതയാണ് കാണാൻ സാധിക്കുന്നത്.ഇതോടെ ഈ സീസണിൽ ആകെ 6 തവണയാണ് ഗ്രീസ്‌മാൻ ബെഞ്ചിലിരുന്നത്.കഴിഞ്ഞ സീസണിൽ 7 തവണയായിരുന്നു താരം ബെഞ്ചിലിരുന്നത്.

4 ലാലിഗ മത്സരത്തിലാണ് ഗ്രീസ്‌മാന്‌ ആദ്യഇലവനിൽ ഇടം ലഭിക്കാതെ പോയത്.റയലിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും താരത്തെ ഇറക്കിയിരുന്നില്ല. ഈ രണ്ട് മത്സരങ്ങളിലും ബാഴ്സ പരാജയപ്പെടുകയാണ് ചെയ്തത്.അത്പോലെ തന്നെ ഹുയസ്ക്ക, എൽചെ എന്നിവർക്കെതിരെയുള്ള മത്സരത്തിലും താരം ബെഞ്ചിലായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെയും കോപ്പ ഡെൽ റേ സെമിയിൽ സെവിയ്യക്കെതിരെയുള്ള രണ്ടാം പാദത്തിലും ഗ്രീസ്‌മാൻ ബെഞ്ചിലിരുന്നു.സെവിയ്യ,റയൽ വല്ലഡോലിഡ്,ഫെറെൻക്വറോസ് എന്നിവർക്കെതിരെ താരം പൂർണ്ണമായും പുറത്തായിരുന്നു.

ഈ സീസണിൽ 42 മത്സരങ്ങളാണ് ഗ്രീസ്‌മാൻ കളിച്ചത്.ഒരു തവണ കൂടി ബെഞ്ചിൽ ഇരുന്നാൽ കഴിഞ്ഞ സീസണിലെ കണക്കുകൾക്ക് ഒപ്പമെത്തും.ഈ സീസണിൽ 13 ഗോളുകളാണ് ഗ്രീസ്‌മാൻ നേടിയത്.8 എണ്ണം ലാലിഗയിലായിരുന്നു.11 അസിസ്റ്റുകൾ താരം നേടിയിട്ടുണ്ട്. അതിൽ 6 എണ്ണം ലാലിഗയിലായിരുന്നു. നിലവിൽ മുന്നേറ്റനിരയിലേക്ക് മെസ്സിയെയും ഡെംബലെയെയും മാത്രമാണ് ഇപ്പോൾ കൂമാൻ പരിഗണിക്കുന്നത്. ഇത്‌ ഗ്രീസ്‌മാനെ അസ്വസ്ഥനാക്കുന്നുണ്ട്.ഒരു സ്ഥിരമായ പൊസിഷനിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കാത്തതാണ് ഗ്രീസ്‌മാനെ അസ്വസ്ഥനാക്കുന്നത് എന്നാണ് മാർക്കയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!