മെസ്സിക്ക് വേണ്ടിയുള്ള ശ്രമം അവസാനിപ്പിച്ച് സിറ്റി, പരിഗണിക്കുന്നത് മറ്റു മൂന്ന് താരങ്ങളെ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ച ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ പിന്നീട് മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ സിറ്റിയുടെ ആ മോഹം പൊലിയുകയായിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ഫ്രീ ഏജന്റ് ആവുന്നതോടെ സിറ്റി താരത്തിന് വേണ്ടി വീണ്ടും രംഗത്ത് വരുമെന്നായിരുന്നു ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മെസ്സിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ സിറ്റി പൂർണ്ണമായും അവസാനിപ്പിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മെസ്സി ബാഴ്സയിൽ തന്നെ കരാർ പുതുക്കി കൊണ്ട് തുടരും എന്നാണ് സിറ്റി വിശ്വസിക്കുന്നത്. അത്കൊണ്ട് തന്നെ മെസ്സിക്ക് വേണ്ടി ഇനി ശ്രമങ്ങൾ നടത്തില്ല. മറിച്ച് ഈ സമ്മറിൽ ക്ലബ് വിടുന്ന സെർജിയോ അഗ്വേറൊയുടെ സ്ഥാനത്തേക്ക് ഒരു നമ്പർ നയണെ കണ്ടെത്താനാണ് സിറ്റി ശ്രമിക്കുക. മൂന്ന് സൂപ്പർ താരങ്ങളാണ് നിലവിൽ സിറ്റിയുടെ പരിഗണനയിലുള്ളത്. ബൊറൂസിയയുടെ ഗോളടിയന്ത്രം എർലിങ് ഹാലണ്ടാണ് ഒന്നാമത്.പക്ഷെ ഭീമമായ തുക താരത്തിന് വേണ്ടി സിറ്റി മുടക്കേണ്ടി വന്നേക്കും.മറ്റൊരു താരം ടോട്ടൻഹാമിന്റെ ഹാരി കെയ്നാണ്. ഗോളുകളും അസിസ്റ്റുകളുമായി താരം തകർപ്പൻ ഫോമിലാണിപ്പോൾ. തന്റെ ഭാവിയെ കുറിച്ച് സീസണിന്റെ അവസാനം തീരുമാനമെടുക്കുമെന്നാണ് ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ച് കെയ്ൻ പറഞ്ഞിരുന്നത്. മറ്റൊരു താരം ഇന്ററിന്റെ ലുക്കാക്കുവാണ്. സിരി എയിൽ എത്തിയ ശേഷം അത്യുജ്ജലപ്രകടനമാണ് ലുക്കാക്കു പുറത്തെടുക്കുന്നത്. ഈ മൂന്ന് താരങ്ങളിൽ ഒരാളെ ടീമിൽ എത്തിക്കണമെന്നാണ് പെപ്പിന്റെ ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!