ട്രാൻസ്ഫർ റൂമർ, സിദാൻ ഈ സീസണിൽ റയൽ വിട്ടേക്കും?

ഈ സീസണിൽ മികച്ച പ്രകടനമാണ് സിദാന്റെ കീഴിൽ റയൽ നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ പടിവാതിൽക്കലാണ് റയൽ. ലാലിഗയിലാവട്ടെ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലുമാണ്. എന്നാൽ ഇതിനിടെ ഒരു ട്രാൻസ്ഫർ റൂമർ പുറത്ത് വിട്ടിരിക്കുകയാണ് ടെലിമാഡ്രിഡ്‌.സ്പാനിഷ് മാധ്യമമായ സ്പോർട്ട് ഇവരെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്. ഈ സീസണിന് ശേഷം റയൽ വിടുന്ന കാര്യം സിദാൻ പരിഗണിച്ചേക്കുമെന്നാണ് ഇവരുടെ വാദം.എന്നാൽ ഇക്കാര്യത്തിൽ സിദാൻ ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അതായത് ഈ സീസണിലെ പ്രകടനം പരിഗണിച്ചു കൊണ്ടായിരിക്കും സിദാൻ റയൽ വിടണോ അതോ തുടരണമോ എന്നുള്ളത് തീരുമാനിക്കുക.

2019-ലായിരുന്നു 13.5 മില്യൺ യൂറോയുടെ കരാറിൽ സിദാൻ ഒപ്പുവെച്ചത്. ഒരു വർഷം കൂടി കരാർ അവശേഷിക്കുന്നുണ്ട്.2018 മെയ് മാസത്തിൽ അപ്രതീക്ഷിതമായി റയലിന്റെ പരിശീലകസ്ഥാനം സിദാൻ രാജിവെച്ചിരുന്നു. എന്നാൽ പിന്നീട് റയലിന്റെ നിർബന്ധപ്രകാരം സിദാൻ 2019-ൽ തിരികെ എത്തുകയായിരുന്നു.അതേസമയം ഫ്രഞ്ച് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ സിദാന് ആഗ്രഹമുണ്ടെന്ന് ഇവിടെ വ്യക്തമാക്കുന്നുണ്ട്. അവസരം ലഭിക്കുകയാണെങ്കിൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനാവാൻ സിദാൻ സജ്ജമാണ് ഏതായാലും ഈ സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സിദാൻ തീരുമാനം കൈക്കൊള്ളുകയൊള്ളൂ. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് സിദാൻ എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!