ഞാനും ബാഴ്‌സയും നിന്നെ സ്നേഹിക്കുന്നു ലിയോ, മെസ്സിക്ക് ലാപോർട്ടയുടെ സന്ദേശം!

ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോയൻ ലാപോർട്ട ചുമതലയേൽക്കുന്നതിന്റെ ചടങ്ങ് ഇന്നലെയായിരുന്നു ക്യാമ്പ് നൗവിൽ സംഘടിപ്പിക്കപ്പെട്ടിരുന്നത്.പരിശീലകൻ കൂമാൻ, മെസ്സി, പിക്വേ, ബുസ്ക്കെറ്റ്സ്, സെർജി റോബെർട്ടോ എന്നിവരെല്ലാവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.തന്റെ ലക്ഷ്യങ്ങളെ പറ്റിയും ബാഴ്‌സയെ പറ്റിയും മെസ്സിയെ പറ്റിയും സംസാരിക്കാൻ ലാപോർട്ട മറന്നില്ല. താനും ബാഴ്‌സയും മെസ്സിയെ സ്നേഹിക്കുന്നുവെന്നും മെസ്സിയെ നിലനിർത്താൻ പരമാവധി ശ്രമിക്കുമെന്നുമാണ് മെസ്സിക്ക് മുമ്പിൽ വെച്ച് ലാപോർട്ട പറഞ്ഞത്.

” സോറി ലിയോ, പക്ഷെ ഞാൻ എന്നെ കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി ചെയ്യും.മെസ്സിക്കതറിയാം.ഞങ്ങൾ മെസ്സിയെ കൺവിൻസ്‌ ചെയ്യിക്കാനും അത്‌ വഴി അദ്ദേഹത്തെ ഇവിടെ നിലനിർത്താനും ശ്രമിക്കും.എന്തെന്നാൽ അദ്ദേഹം എക്കാലത്തെയും മികച്ച താരമാണ്.ഇങ്ങനെയൊക്കെ എന്നോട് ക്ഷമിക്കണം ലിയോ. പക്ഷെ ഞാനും ബാഴ്‌സയും നിങ്ങളെ സ്നേഹിക്കുന്നു.സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞാൽ, എനിക്കറിയാം നിങ്ങൾ ടീം വിട്ട് പോവില്ലെന്ന്.നിങ്ങളുടെ തീരുമാനം എന്തൊക്കെയായാലും കുഴപ്പമില്ല. പക്ഷെ പരമാവധി ഞങ്ങൾ നിങ്ങളെ നിലനിർത്താൻ നോക്കും ” ലാപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!