ക്രിസ്റ്റ്യാനോയെ റയൽ മിസ് ചെയ്യുന്ന പോലെ സുവാരസിനെ ബാഴ്സയും മിസ് ചെയ്യും : ഫോർലാൻ

ലൂയിസ് സുവാരസിനെ ബാഴ്സ കൈവിട്ടത് വൻ അബദ്ദമാണ് മുൻ ഉറുഗ്വൻ സൂപ്പർ താരം ഡിയഗോ ഫോർലാൻ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡ്‌ എങ്ങനെ മിസ് ചെയ്യുന്നുവോ അതേ തോതിൽ തന്നെ ബാഴ്സ സുവാരസിനെയും മിസ് ചെയ്യുമെന്നും ഫോർലാൻ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ഫോർലാൻ തന്റെ മുൻ സഹതാരത്തെ കുറിച്ച് മനസ്സ് തുറന്നത്. സുവാരസിനോടൊപ്പവും ക്രിസ്റ്റ്യാനോയോടൊപ്പവുമൊക്കെ അമ്പത് ഗോളുകളാണ് ക്ലബ് വിട്ട് പോകുന്നതെന്നും അത്‌ നികത്താൻ രണ്ട് താരങ്ങളെ ടീമുകൾക്ക് ആവിശ്യമായി വരുമെന്നും ഫോർലാൻ കൂട്ടിച്ചേർത്തു.

” സുവാരസിനെ കൈവിട്ടത് ബാഴ്സ കാണിച്ച ഏറ്റവും വലിയ അബദ്ധമാണ്.അദ്ദേഹത്തെ ബാഴ്സ വിൽക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ എനിക്കറിയാമായിരുന്നു അത്‌ വൻ അബദ്ധമാവുമെന്ന്.ഞാൻ ഉടൻ തന്നെ സുവാരസിന് മെസ്സേജ് അയച്ചു. അദ്ദേഹത്തോട് ധൈര്യപൂർവ്വം മുന്നോട്ട് പോവാൻ ആവിശ്യപ്പെട്ടു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മിസ് ചെയ്യുന്ന പോലെ ബാഴ്സ സുവാരസിനേയും മിസ് ചെയ്യുമെന്ന് എനിക്കുറപ്പാണ്.ക്രിസ്റ്റ്യാനോ റയൽ വിട്ടപ്പോൾ റയലിന് നഷ്ടമായത് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെയാണ്. അത്പോലെ തന്നെ ഒരു വർഷം അൻപത് ഗോളുകളുമാണ് ടീം വിട്ട് പോകുന്നത്. അത്കൊണ്ട് തന്നെ ക്രിസ്റ്റ്യാനോ, സുവാരസ് എന്നിവരെ പോലെയുള്ളവർ ടീം വിട്ടാൽ പകരക്കാരായി രണ്ട് പേരെയെങ്കിലും കളിപ്പിക്കേണ്ടി വരും.എന്നാൽ മാത്രമേ ആ വിടവ് നികത്താൻ സാധിക്കുകയൊള്ളൂ ” ഫോർലാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!