ബ്രസീലിലെ ശസ്ത്രക്രിയ വിജയം, പക്ഷെ കൂട്ടീഞ്ഞോ ഇനിയും പുറത്തിരിക്കണം!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായിരുന്നു സ്ഥിരീകരിച്ചത്. ബ്രസീലിയൻ ഡോക്ടർ റോഡ്രിഗോ ലാസ്മറിന് കീഴിലാണ് താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഈ ശസ്ത്രക്രിയക്ക് വേണ്ടി ദിവസങ്ങൾക്ക് മുമ്പ് കൂട്ടീഞ്ഞോ ബാഴ്സലോണയിൽ നിന്നും ബ്രസീലിൽ എത്തിയിരുന്നു. എന്നാൽ താരം ഇനിയും കുറച്ചു കാലം പുറത്തിരിക്കണം.ഏകദേശം നാലാഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഇതോടെ താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നുറപ്പായി.

ഡിസംബർ 29-ആം തിയ്യതി എയ്ബറിനെതിരെ നടന്ന മത്സരത്തിലായിരുന്നു കൂട്ടീഞ്ഞോക്ക് പരിക്കേറ്റത്.താരത്തിന്റെ കാൽമുട്ടിനായിരുന്നു ഇഞ്ചുറി.ഈ ഇഞ്ചുറിക്ക് ശേഷം ഇതുവരെ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.ജനുവരി ഒരു സർജറിക്ക് താരം വിധേയനായിരുന്നു. ഇതിനെ തുടർന്ന് താരം പെട്ടന്ന് മടങ്ങിവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ അതിൽ നിന്നും മുക്തനാവുന്നതിനിടെ പരിക്ക് വീണ്ടും ഗുരുതരമാവുകയായിരുന്നു. ഇതോടെയാണ് എഫ്സി ബാഴ്സലോണ കൂട്ടീഞ്ഞോക്ക് ബ്രസീലിലേക്ക് മടങ്ങാനുള്ള അനുമതി നൽകിയത്.ഏതായാലും താരത്തിന്റെ തിരിച്ചു വരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രത്യേകിച്ച് കോപ്പ അമേരിക്കയിൽ താരത്തിന് ബ്രസീലിന് വേണ്ടി കളിക്കാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

0 Comments

No Comment.

error: Content is protected !!