കനത്ത ചൂടിൽ വിശ്രമമില്ലാത്ത ജോലി, ഖത്തറിനെതിരെ ആരോപണവുമായി ടോണി ക്രൂസ്!

2022-ലെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ്. അതിനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ ഖത്തറുള്ളത്.എന്നാൽ ഇതിനോട് അനുബന്ധിച്ച് ഖത്തറിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുവെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കനത്ത ചൂടിൽ തൊഴിലാളികൾ വെള്ളവും വിശ്രമവുമില്ലാതെ തൊഴിൽ ചെയ്യുന്നുവെന്നായിരുന്നു പ്രധാനആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ജർമ്മൻ ഫുട്ബോൾ ടീം രംഗത്ത് വന്നിരുന്നു.ഐസ്ലാന്റ്, റൊമാനിയ എന്നിവർക്കെതിരെയുള്ള മത്സരത്തിന് മുന്നേയായിരുന്നു പ്രത്യേകജേഴ്സികൾ അണിഞ്ഞു കൊണ്ട് ഖത്തറിനെതിരെ പ്രതിഷേധമുയർത്തിയത്.ഇതിന് പിന്നാലെ ഇതേ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജർമ്മൻ താരം ടോണി ക്രൂസ്.തൊഴിലാളികൾ ഖത്തറിൽ നരകയാതനകൾ അനുഭവിക്കുകയാണെന്നും ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണെന്നുമാണ് ടോണി ക്രൂസ് കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” കുടിയേറ്റക്കാരായ തൊഴിലാളികൾ അവിടെ വിശ്രമമില്ലാതെ 50 ഡിഗ്രി ചൂടിൽ ജോലി ചെയ്യുകയാണ്.കുടിക്കാൻ വെള്ളം പോലും ഇല്ലാതെയാണ് ഇത്തരമൊരു കാലാവസ്ഥയിൽ അവർ തുടർച്ചയായി ജോലി ചെയ്യുന്നത്.അവിടെ അവർ നരകയാതനകൾ അനുഭവിക്കുകയാണ്. ഖത്തറിൽ വേൾഡ് കപ്പ് നടത്താനുള്ള തീരുമാനം നല്ലതായിരുന്നില്ല.ഇത്തരം മനുഷ്യാവകാശലംഘനങ്ങൾ അംഗീകരിക്കാനാവാത്തതാണ്.അവർ വർക്കിംഗ്‌ കണ്ടീഷനുകൾ മെച്ചപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല.ഫുട്ബോൾ എപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട് ” ക്രൂസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!