ഒകമ്പസ് മെസ്സിയോട് പെനാൽറ്റി ആവിശ്യപ്പെട്ടു? സംഭവിച്ചത് ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാൻ ലയണൽ മെസ്സിക്കും സംഘത്തിനുമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ കീഴടക്കിയത്. മത്സരത്തിൽ തങ്ങളുടെ പേരിനും പെരുമക്കുമൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ അർജന്റീനക്ക്‌ കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. മാത്രമല്ല ഇക്വഡോർ മത്സരത്തിൽ ഒരു ഘട്ടത്തിൽ മികച്ചു നിൽക്കുകയും ചെയ്തു. ഏതായാലും അർജന്റീനയുടെ ജയത്തിന് നന്ദി പറയേണ്ടത് ലുക്കാസ് ഒകമ്പസിനോടും ലയണൽ മെസ്സിയോടുമാണ്. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ ഒകമ്പസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ ഈ പെനാൽറ്റി എടുക്കാൻ ഒകമ്പസ് ആഗ്രഹിച്ചിരുന്നു എന്ന രൂപത്തിലുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

മെസ്സി പെനാൽറ്റി എടുക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ ചോദ്യമുന്നയിക്കുന്ന ഒകമ്പസിനെയാണ് ടിവൈസി സ്പോർട്സ് പുറത്തു വിട്ട വീഡിയോയിൽ കാണാനാവുക. നീയാണോ പെനാൽറ്റി എടുക്കാൻ പോവുന്നത് എന്നായിരുന്നു മെസ്സിയോട് ഒകമ്പസ് ചോദിച്ചത്. മെസ്സി അതേ എന്ന രൂപത്തിയ തലയാട്ടുകയും ചെയ്തു. സാധാരണ ഗതിയിൽ അർജന്റീനയുടെ പെനാൽറ്റി മെസ്സി തന്നെ എടുക്കുന്ന സാഹചര്യത്തിൽ ഒകമ്പസ് എന്ത് കൊണ്ട് ഈ ചോദ്യം ചോദിച്ചു എന്ന് വ്യക്തമല്ല. ഏതായാലും മെസ്സി പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കുകയും അർജന്റീനക്ക്‌ വിജയം നേടികൊടുക്കുകയും ചെയ്തു. ഇനി ബൊളീവിയക്കെതിരെയാണ് അർജന്റീനയുടെ മത്സരം. അവരുടെ മൈതാനമായ ലാ പാസിൽ ആണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!