ഗൈച്ച് ഗോളടിച്ചു, അർജന്റീനക്ക് ജയം!

സൂപ്പർ താരം അഡോൾഫോ ഗൈച്ച് ഗോൾ കണ്ടെത്തിയ മത്സരത്തിൽ അർജന്റീനയുടെ അണ്ടർ 23 ടീമിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ജപ്പാനെ പരാജയപ്പെടുത്തിയത്.ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട സൗഹൃദമത്സരത്തിലാണ് അർജന്റീനയുടെ യുവനിര ജയം നേടിയത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഒരു വിദഗ്ദമായ ഹെഡറിലൂടെയാണ് ഗൈച്ച് അർജന്റീനക്കായി വലകുലുക്കിയത്.

അതേസമയം താരങ്ങൾ എല്ലാവരും തന്നെ മത്സരത്തിന് മുന്നേ പത്താം നമ്പർ ജേഴ്സിയണിഞ്ഞാണ് കളത്തിലേക്കിറങ്ങിയത്.കഴിഞ്ഞ നവംബറിൽ ലോകത്തോട് വിടപറഞ്ഞ ഡിയഗോ മറഡോണയോടുള്ള ആദരസൂചകമായിട്ടാണ് എല്ലാ താരങ്ങളും പത്താം നമ്പർ ജേഴ്സിയണിഞ്ഞ് അണിനിരന്നത്.അത്‌ മാത്രമല്ല കഴിഞ്ഞ ദിവസം അഡിഡാസ് പുറത്ത് വിട്ട പുതിയ എഡിഷൻ ജേഴ്സിയായിരുന്നു ഇവർ അണിഞ്ഞിരുന്നത്.ഇനി അടുത്ത സൗഹൃദമത്സരവും ജപ്പാനെതിരെ തന്നെയാണ്.തിങ്കളാഴ്ചയാണ് ഈ മത്സരം നടക്കുക.

ഇന്നലത്തെ മത്സരത്തിലെ ആദ്യ ഇലവൻ ഇങ്ങനെയായിരുന്നു..

Jeremias Ledesma, Hernan De La Fuente, Nehuen Perez, Nazareno Colombo, Milton Valenzuela, Santiago Ascacibar, Santaigo Colombatto, Fernando Valenzuela, Matias Vargas, Agustin Urzi, Adolfo Gaich

0 Comments

No Comment.

error: Content is protected !!